റോക്കറ്റ് കുതിക്കുന്ന വേഗത്തിലാണ് സാങ്കേതികവിദ്യയിലെ മാറ്റം. ഇന്ന് കാണുന്ന രീതികളേ അല്ല കുറച്ച് നാൾ കഴിയും. സ്മാർട്ട് ഫോണുകളടക്കം ഇടയ്ക്കിടെ പരിഷ്കാരങ്ങളുമായാണ് വിപണിയിലെത്തുന്നത്. ഇപ്പോഴിതാ ഐഫോണും പുത്തൻമാറ്റവുമായി വരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത സാംസങ്, വൺ പ്ലസ്, ഗൂഗിൾ തുടങ്ങിയ കമ്പനികളെല്ലാം ഫോർഡബിൾ ഫോൺ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ സെഗ്മെന്റ് ആപ്പിളും അവതരിപ്പിക്കുമെന്നാണ് വിവരം. പ്പിൾ തങ്ങളുടെ കന്നി ഫോൾഡബിൾ ഫോണിന്റെ നിർമ്മാണത്തിലാണെന്നാണ് വിവരം.
ലോഞ്ചിംഗ് എപ്പോഴാണെന്നോ മറ്റ് ഫീച്ചറുകളെ കുറിച്ചോ ഇത് വരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഫോൾഡബിൾ ഐഫോണിന്റെ ലോഞ്ചിങ് ഏകദേശം 2027ഓടെ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐഫോൺ ഫോർഡബിൾ ഫോൺ പുറത്തിറക്കുന്നതോടെ സാംസങ്ങിന്റെ വിപണി ഇടിയുമെന്നാണ് ആപ്പിൾ ആരാധകർ പറയുന്നത്.
അതേസമയം ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വലിയ ഡിസ്കൈണ്ട് എത്തിയിരിക്കുകയാണ്. ഫ്്ളിപ്പ്കാർട്ടിലാണ് ഇപ്പോൾ ഈ ഫോണിന് ഓഫറുള്ളത്. എൻഡ് ഓഫ് റീസൺ സെയിൽ വഴിയാണ് വിലക്കുറവിൽ ഈ ഫോൺ ലഭ്യമാവുക. ജൂൺ ഒന്നിന് ഈ സെയിൽ ആരംഭിച്ചിട്ടുണ്ട്. ജൂൺ 12 വരെ അത് തുടരും. നിലവിൽ ഐഫോൺ പതിനഞ്ചിന്റെ 128 ജിബി മോഡൽ വാനില കളറിലുള്ളതാണ് ഓഫറിൽ ലഭ്യമാവുക.
പതിനെട്ട് ശതമാനം ഡിസ്കൗണ്ടാണ് ഫ്ളിപ്പ്കാർട്ട് നൽകുന്നത്. ഇതോടെ 64999 രൂപയ്ക്ക് ഈ ഫോൺ വാങ്ങാനാവും. അധികമായി ഓഫറുകളൊന്നും ചേർക്കാതെയാണ് ഈ തുകയ്ക്ക് ഈ ഫ്ളാഗ്ഷിപ്പ് സ്വന്തമാക്കാനാവുക.
Discussion about this post