ദില്ലി: ചണ്ഡിഗഡ് എയർപോർട്ടിൽ വെച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന സുരക്ഷാ ഉദ്യോഗസ്ഥ മർദിച്ച കേസിൽ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. ഒരുപാട് ആൾക്കാർ നോക്കി നിൽക്കുമ്പോഴാണ് കങ്കണയെ സുരക്ഷാ ഉദ്യോഗസ്ഥ മർദിച്ചത്. കർഷക പ്രക്ഷോഭം നടക്കുമ്പോൾ കങ്കണ റാണാവത്ത് നടത്തിയ മോശം പരാമർശനത്തിനാണ് അവരെ മർദ്ധിച്ചതെന്ന്, ഉദ്യോഗസ്ഥ പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഇതിനെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂര്‍ത്തല സ്വദേശി കുല്‍വീന്ദര്‍ കൗറിനെതിരെ കങ്കണയുടെ പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തിയത്.
സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും എന്ന് പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ വ്യക്തമാക്കി
Discussion about this post