ന്യൂഡൽഹി :നീറ്റ് പരീക്ഷയിൽ പേപ്പർ ചോർച്ചയില്ലെന്ന് നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറൽ സുബോധ് കുമാർ. ഏജൻസിയിലെ അധികാരികൾ കാര്യങ്ങൾ വിശകലനം ചെയ്യുകയും പ്രശ്നം ആറ് പരീക്ഷാ കേന്ദ്രങ്ങളിൽ മാത്രമായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് എൻടിഎ മേധാവി പറഞ്ഞു. 67 പരീക്ഷാർത്ഥികൾക്ക് ഒന്നാം റാങ്ക് ലഭിച്ചതിനെത്തുടർന്നുണ്ടായ ആരോപണങ്ങൾക്ക് വാർത്ത സമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഗ്രേസ് മാർക്ക് നൽകിയ നീറ്റ് പരീക്ഷയുടെ ഫലം പുതുക്കിയേക്കാമെന്നും 1500-ലധികം വിദ്യാർത്ഥികളുടെ ഫലം പുനഃപരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരു പാനലിനെ നിയോഗിച്ചിട്ടുണ്ട്. കൃത്യവും സുതാര്യവുമായ വിശകലനത്തിന് ശേഷമാണ് നീറ്റ് ഫലം പ്രഖ്യാപിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഇവ ഒന്നും പ്രവേശന പ്രക്രിയയെ ബാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
4750 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. അതിൽ ആറ് കേന്ദ്രങ്ങളിൽ മാത്രമാണ് ചെറിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും ചോദ്യപേപ്പർ ചോർച്ചയോ മറ്റു വീഴ്ചകളോ സംഭവിച്ചിട്ടില്ലേയെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ്-യുജിയിലെ ഗ്രേസ് മാർക്കോടുകൂടിയ നഷ്ടപരിഹാരം യോഗ്യതാ മാനദണ്ഡത്തെ ബാധിച്ചിട്ടില്ല. പാനൽ ഗ്രേസ് മാർക്കിന്റെ പ്രശ്നം അവലോകനം ചെയ്തു വരികയാണെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും എൻടിഎ ഡിജി പറഞ്ഞു.
Discussion about this post