തിരുവനന്തപുരം: ഇന്ന് ബലിപെരുന്നാൾ. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഇന്ന് പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. ത്യാഗം സഹനം സാഹോദര്യം എന്നീ മൂല്യങ്ങളുടെ സമരണയിലാണ് വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
ദൈവകൽപനയനുസരിച്ച് മകൻ ഇസ്മയിലിനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ത്യാഗത്തെ അനുസ്മരിച്ചാണ് ഇസ്ലാം മത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ.
ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികൾ ബലികർമ്മം നിർവഹിക്കും.പിന്നീട് ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കണ്ടു പെരുന്നാൾ ആശംസകൾ നേർന്ന് ആഘോഷത്തിലേക്ക് കടക്കും.
Discussion about this post