ന്യൂഡൽഹി : മാലിദീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ഈദുൽ അസ്ഹ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ത്യാഗം സഹനം സാഹോദര്യം എന്നീ മൂല്യങ്ങളെ ഓർമ്മപ്പെടുത്തുന്ന ദിനമാണ് ഈദുൽ അസ്ഹ. ലോകമെമ്പാടുമുള്ള ജനങ്ങൾ പരസ്പര വിശ്വാസത്തോടെയും അനുകമ്പയോടെയും ഈ പുണ്യ ദിനം ആഘോഷിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
എല്ലാവർക്കും ഈദ് മുബാറക്. സ്നേഹം ത്യാഗം എന്നിവയുടെ ഉത്സവമാണ് ഈദുൽ അസഹ .ഈ സന്ദർഭത്തിൽ സമൂഹത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനു വേണ്ടി നമുക്ക് പ്രയത്നിക്കാം.ഈ ശുഭ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മാലിദീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനും മാലിദ്വീപിലെ സർക്കാരിനും ജനങ്ങൾക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു – ഇന്ത്യൻ കമ്മീഷൻ പറഞ്ഞു.
മുഹമ്മദ് മുയിസു അധികാരമേറ്റത് മുതൽ ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്നു.ഇതേ തുടർന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു.ലക്ഷദ്വീപിനെ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമത്തെ അവിടുത്തെ അധികൃതർ പരിഹസിക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർഷങ്ങളായി തുടരുമ്പോൾ പ്രധാനമന്ത്രി ആശംസകൾ നേർന്നത് ഇന്ത്യയുടെ സാഹോദര്യവും സ്നേഹവും ആണ് പ്രകടമാക്കുന്നത്.
Discussion about this post