കൊല്ലം:കുണ്ടറയിൽ പത്ത് വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുട്ടിയുടെ തോളെല്ല് പൊട്ടി. സംഭവത്തിൽ പ്രതിയായ കേരള പുരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കട്ടിലിൽ കിടന്ന വസ്ത്രങ്ങൾ മടക്കിവയ്ക്കാൻ ഇയാൾ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉടൻ ചെയ്യാതെ അൽപ്പം താമസിച്ചാണ് കുട്ടി തുണികൾ മടക്കിവച്ചത്. ഇതിൽ പ്രകോപിതനായ പ്രതി കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് ഉടനെ ആശുപത്രിയിൽ എത്തിച്ചത്.
തല പല പ്രാവശ്യം വാതിലിൽ ഇടിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. കാലിൽ പിടിച്ച് തറയിലേക്ക് എറിഞ്ഞുവെന്നും കുട്ടി പറയുന്നു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുട്ടി വീട്ടിൽ വിശ്രമത്തിലാണ്. പ്രതി ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഇതുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെ ആണ് കുട്ടിയെ ഇയാൾ മർദ്ദിച്ചത്. സംഭവ സമയം പ്രതി മദ്യലഹരിയിൽ ആണെന്നാണ് വിവരം. പ്രതിയെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.
Discussion about this post