കോട്ടയം: സരിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമീഷന് മുമ്പില്‍ സരിത എസ് നായര്‍ നല്കിയ മൊഴിയില്‍ തനിക്കെതിരെയായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയു?െട മകന് ചാണ്ടി ഉമ്മന്‍ സോളര്‍ കേസ് പ്രതിയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ തിരുഞ്ചൂരിെന്റ കൈയിലുണ്ടെന്നും അതുപയോഗിച്ച് ഉമ്മന്‍ചാണ്ടിയുമായി വിലപേശല്‍ നടത്തിയെന്നുമായിരുന്നു സരിതയു?െട മൊഴി.
സിഡിയെക്കുറിച്ച് തനിക്കറിയില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സരിത രണ്ടര വര്‍ഷമായി ആരോപണങ്ങള്‍ തുടര്‍ന്നു വരികയാണ്. ഇതിനെക്കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം നടപടി സ്വീകരിക്കും. ആരോപണങ്ങളിലേക്ക് ഒരു കുടുംബത്തെ വലിച്ചിഴക്കാനാണ് ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രതിപക്ഷം ആരോപണങ്ങള്‍ ഏറ്റുപിടിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷം ഇതെല്ലാം അവസാനിക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post