ന്യൂഡൽഹി: രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ മലിനീകരണ മുക്തമാക്കുകയെന്ന ലക്ഷ്യത്തിന് പൂർണ പിന്തുണയുമായി ഇന്ത്യൻ സൈന്യം. 113 ഇലക്ട്രിക് ബസുകൾ സൈന്യത്തിന്റെ ഭാഗമാക്കിയാണ് പുതിയ ചുവടുവയ്പ്പ്. 250 കിലോമീറ്റർ ക്ഷമതയുള്ള 40 സീറ്റർ ബസാണ് സൈന്യത്തിന്റെ ഭാഗമായിരിക്കുന്നത്. പ്രാഥമികമായി സമതലങ്ങളിലും അർദ്ധ മലയോര മേഖലകളിലും വിന്യസിക്കുന്നതിനുള്ളതാണ് ഈ ബസ്. 2019 മുതൽ സൈന്യം ഇലക്ട്രിക് കാറുകൾ ഉപയോഗിച്ചു വരുന്നുണ്ട്. ഇലക്ട്രിക് ബസ് എത്തിച്ചത് ഇന്ത്യൻ സൈന്യത്തിന് പരിസ്ഥിതിയോടുള്ള പ്രതിബന്ധതയുടെ ഭാഗമായാണ് വിശേഷിപ്പിക്കുന്നത്.
നേരത്തെ ഹൈഡ്രജൻ ഫ്യൂവൽ ഇന്ധനമായി ഓടുന്ന ബസ് ജമ്മുകശ്മീരിൽ അവതരിപ്പിച്ചിരുന്നു.ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് ഉപയോഗിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പായി ഇന്ത്യൻ ആർമിയും ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡും ധരണാപത്രത്തിൽ ഒപ്പുവെച്ചു.
Discussion about this post