പെൺകുട്ടികൾ പ്രായപൂർത്തിയായി കഴിഞ്ഞാൽ അല്പം ചിട്ടകളും നിയന്ത്രണങ്ങളും കൂടുതൽ വയ്ക്കുന്നവരാണ് നമ്മുടെയെല്ലാം മാതാപിതാക്കൾ. എന്നാൽ കംബോഡിയയിലെ ചില ഗോത്രവർഗ്ഗങ്ങളിൽ അങ്ങനെയല്ല കേട്ടോ. ഇവിടെ പെൺകുട്ടികൾ പ്രായപൂർത്തി ആകുമ്പോഴേക്കും മാതാപിതാക്കൾ അവർക്കായി ഒരു പ്രത്യേക കുടിൽ നിർമ്മിച്ചു നൽകും. ലൗ ഹട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. കൂട്ടത്തിലെ ഇഷ്ടമുള്ള ആൺകുട്ടികളെയും കൊണ്ട് പെൺകുട്ടികൾക്ക് പിന്നീട് ഈ കുടിലിൽ ആവശ്യമുള്ളത്ര സമയം ചിലവഴിക്കാം. ഒടുവിൽ ആ കൂട്ടത്തിൽ നിന്നും ഏറ്റവും ഇഷ്ടപ്പെടുന്ന ആളെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയും ചെയ്യാം. എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ?
കമ്പോഡിയയിലെ രത്തനാക്കിരി എന്ന പ്രദേശത്ത് താമസിക്കുന്ന ക്രോയുങ് ഗോത്ര വർഗ്ഗത്തിൽ പെട്ടവരാണ് ഇങ്ങനെ കാലത്തിനു മുൻപേ സഞ്ചരിക്കുന്ന ജീവിതശൈലി ഉള്ളവർ. തങ്ങളുടെ ഗോത്രത്തിലെ പെൺകുട്ടികൾ ലൈംഗിക ശാക്തീകരണം നേടണം എന്നുള്ളതാണ് ഇവിടുത്തെ രീതി. അവർക്ക് യോജിച്ച ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനായി ആണ് ഇത്തരത്തിൽ മാതാപിതാക്കൾ തന്നെ സ്വകാര്യത ഒരുക്കി നൽകുന്നത്. മറ്റു പല ഗോത്രവർഗങ്ങളിലും പുരുഷന്മാർക്കാണ് പ്രാധാന്യമെങ്കിലും ഇവിടെ സ്ത്രീകളുടെ ഇഷ്ടത്തിന് ആണ് ഓരോ കാര്യവും തീരുമാനിക്കപ്പെടുന്നത്. പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ സർവ്വ സ്വാതന്ത്ര്യത്തോടെ പെൺകുട്ടികൾക്ക് താല്പര്യമുള്ള ആൺകുട്ടികളുമായി ഈ ലൗ ഹട്ടിലേക്ക് ചേക്കേറാം. ഇഷ്ടപ്പെട്ടില്ലെങ്കിൽ ധൈര്യമായി ഒഴിവാക്കി വിടാം. നന്നായി ഇഷ്ടപ്പെട്ടാലോ, പിന്നീടുള്ള ജീവിത കാലത്തേക്കുള്ള പങ്കാളിയായി അവരെ തിരഞ്ഞെടുക്കുകയും ചെയ്യാം.
ആണെന്നോ പെണ്ണെന്നോ ഉള്ള യാതൊരു വ്യത്യാസവും ഇല്ലാതെയാണ് ഈ ഗോത്രത്തിൽ ജനിക്കുന്ന ഓരോ കുട്ടികളും ജീവിക്കുന്നത്. ആൺകുട്ടികൾക്ക് ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ഇവിടെ പെൺകുട്ടികൾക്കും ലഭിക്കും. അതിപ്പോൾ പുക വലിയ്ക്കാനോ,മദ്യപിക്കാനോ എന്ത് തന്നെയായാലും. വലിയ ആഡംബരങ്ങൾ ഒന്നും കാണിക്കാതെ ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ള വസ്തുക്കൾ മാത്രം ഉപയോഗിച്ച് വളരെ ലളിതമായി ജീവിക്കുന്നവരാണ് ഈ ഗോത്രവർഗ്ഗം. താമസിക്കാൻ ഒരു സ്ഥലം വേണം കഴിക്കാൻ ഭക്ഷണം വേണം പരസ്പരം സ്നേഹം ഉണ്ടായിരിക്കണം പങ്കാളികൾ പരസ്പരം നല്ല രീതിയിൽ ലൈംഗികത ആസ്വദിക്കണം, ഇത്രയേ ഇവിടുത്തെ ജനങ്ങൾക്ക് ആകെ ആവശ്യമുള്ളൂ. പുറംലോകത്തുള്ളവർ എന്ത് കരുതിയാലും അവർക്ക് ഒരു പ്രശ്നവുമില്ല. തങ്ങളുടെ ഭാവി തലമുറ ജീവിതം നന്നായി ആസ്വദിക്കണം എന്ന് മാത്രമാണ് ഇവിടുത്തെ ഓരോ മാതാപിതാക്കളും കരുതുന്നത്.
പെൺകുട്ടികൾക്ക് 13 മുതൽ 15 വയസ്സ് വരെ പ്രായമുള്ളപ്പോഴാണ് മാതാപിതാക്കൾ അവർക്കായി പ്രത്യേകം ലൗ ഹട്ട് നിർമ്മിക്കുക. മുളകൾ കൊണ്ടായിരിക്കും ഈ കുടിലിന്റെ നിർമ്മാണം. കുടിലിന്റെ നിർമ്മാണം കഴിഞ്ഞാൽ മാതാപിതാക്കളുടെ ജോലി തീർന്നു. പിന്നെ പെൺകുട്ടികളുടെ ഊഴമാണ്. അവർക്ക് തങ്ങളുടെ ഗോത്രത്തിൽ നിന്നും ഇഷ്ടമുള്ള ആൺകുട്ടികളെ തിരഞ്ഞെടുക്കാം. പിന്നെയൊരു കാര്യമുണ്ട്, ലൈംഗികത എന്ന ഒരു ആവശ്യത്തെ മാത്രം മുൻനിർത്തി പെൺകുട്ടികൾക്കടുത്തേക്ക് വരുന്നവരല്ല ഇവിടുത്തെ ആൺകുട്ടികൾ. പരസ്പരം അറിഞ്ഞ് സൗഹൃദത്തിലൂടെ ഒരുമിച്ച് ജീവിക്കാൻ കഴിയുന്നവരാണോ എന്നൊക്കെ മനസ്സിലാക്കിയാണ് ഇവിടുത്തെ ഓരോ ആൺകുട്ടികളും പെൺകുട്ടികളും പങ്കാളികളെ കണ്ടെത്താറുള്ളത്. ലൈംഗികതയ്ക്ക് അപ്പുറമായി പരസ്പരം സംസാരിക്കാനും ഇടപഴകാനും പരസ്പരം തമ്മിൽ ചേരുമോ എന്നറിയാനൊക്കെ സമയം ചെലവഴിക്കാനും ഈ ലൗ ഹട്ട് ഇവിടുത്തെ കുട്ടികളെ സഹായിക്കും. പെൺകുട്ടികളോട് മോശമായി പെരുമാറാതിരിക്കാൻ ആയി ചെറുപ്പത്തിൽ തന്നെ വേണ്ട ഉപദേശങ്ങളും പരിശീലനങ്ങളും എല്ലാം നൽകിയാണ് ഇവിടെ ആൺകുട്ടികളെയും വളർത്തുന്നത്.
മാതാപിതാക്കൾ തങ്ങളെ വിശ്വസിച്ച് തങ്ങളുടെ ഇഷ്ടത്തിന് പങ്കാളിയെ തിരഞ്ഞെടുക്കാൻ സമ്മതം നൽകുന്നതുകൊണ്ടുതന്നെ ആ തീരുമാനത്തെ ബഹുമാനിക്കുന്നവരാണ് ഇവിടുത്തെ പെൺകുട്ടികളും. പരസ്പരം അടുപ്പം തോന്നി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ചിലപ്പോൾ കാലക്രമേണ ഇവർ തമ്മിൽ ചേരില്ല എന്ന് തിരിച്ചറിഞ്ഞാൽ പരസ്പരം ഒഴിവാക്കുന്നതിന് അവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തുടർന്ന് മറ്റൊരു ഇണയെ തിരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ വ്യത്യസ്ത പങ്കാളികളായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ പലപ്പോഴും പെൺകുട്ടികൾ അപ്രതീക്ഷിതമായി ഗർഭം ധരിക്കാറുമുണ്ട്. എന്നാൽ അങ്ങനെ ഗർഭിണിയാണെന്ന് കരുതി ആ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. മറ്റൊരു വ്യക്തിയിൽ നിന്ന് ഗർഭിണിയായ പെൺകുട്ടിയെ സ്വീകരിക്കാൻ ഇവിടത്തെ ആൺകുട്ടികൾക്ക് ഒരു മടിയുമില്ല. ആ കുഞ്ഞിനെ അവർ സ്വന്തം കുഞ്ഞായി തന്നെ കരുതി വളർത്തും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജീവിത നിലവാരം മാറി വിദ്യാഭ്യാസം ലഭിക്കാൻ തുടങ്ങിയതോടെ ഈ ഗോത്രവർഗ്ഗത്തിലും ചില മാറ്റങ്ങൾ ഒക്കെ ഉണ്ട്. കുട്ടികൾ വിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യക്കും കൂടുതലായി പ്രാധാന്യം നൽകി തുടങ്ങിയതോടെ വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധത്തിൽ ഇപ്പോഴത്തെ തലമുറയ്ക്ക് വലിയ താല്പര്യമില്ല എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ അവർ വിദ്യാഭ്യാസം നേടി ജീവിതമൊക്കെ ഒന്ന് സെറ്റായതിനു ശേഷം മാത്രമാണ് ഇപ്പോൾ പങ്കാളിയെ കുറിച്ച് ചിന്തിക്കുന്നത് തന്നെ. പഴയ തലമുറയ്ക്ക് ഇക്കാര്യത്തിൽ കുറച്ചു വിഷമം ഉണ്ടെങ്കിലും പിള്ളേരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താൻ അവർക്കും താല്പര്യം ഇല്ല. കുട്ടികളല്ലേ, അവർ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്നുമാത്രമാണ് ഈ ഗോത്രവർഗ്ഗത്തിന് ലോകത്തിനോട് പറയാനുള്ളത്.
Discussion about this post