കോഴിക്കോട്: പൊലിസ് സ്റേറഷനുകളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ ഉത്തര മേഖലാ എ.ഡി.ജി.പി ആയിരിക്കെ താന്‍ ഉത്തരവിട്ടിട്ടില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി. സരിതാ എസ് നായര്‍ സോളാര്‍ കമ്മിഷനില്‍ അങ്ങിനെ മൊഴി നല്കിയിട്ടുണ്ടെങ്കില് തെറ്റാണ്. എ.ഡി.ജി.പിക്ക് അങ്ങിനെ ഉത്തരവിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്ന് വന്ന ഒരു മിനിറ്റ്സില്‍ പറഞ്ഞത് പ്രകാരം സ്റേറഷനുകളില്‍ സോളാര്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ താന്‍ എസ്.പിമാര്‍ക്ക് നോട്ട് അയച്ചിരുന്നു.
ഒരു എസ്.പി യും അതിനു മറുപടി തന്നില്ല. ഫോളോഅപ്പും ഉണ്ടായില്ല. ഈ കാര്യത്തിന് ആരും തന്നെ കാണാന്‍ വന്നിട്ടില്ല. ഒരു എ.ഡി.ജി.പിക്ക് സ്വന്തം നിലയില്‍ ഉത്തരവിടാന്‍ കഴിയുന്ന ഒന്നല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ സരിതയെ കണ്ടിട്ടില്ലെന്നും അവരെ അറിയില്ലെന്നും റെഡ്ഡി പറഞ്ഞു.
Discussion about this post