കൊച്ചി: സോളാര്‍ കമ്മിഷനു സരിത എസ്.നായര്‍ മുദ്രവച്ച കവറില്‍ വീണ്ടും തെളിവുകള്‍ കൈമാറി. കവറില്‍ പെന്‍ഡ്രൈവാണെന്നും ഇനിയും കൂടുതല്‍ തെളിവുണ്ടെന്നും സരിത കമ്മിഷനെ അറിയിച്ചു.
ഇനിയും വൈകാന്‍ പറ്റില്ലെന്ന് കമ്മിഷന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് മൂന്നു ദിവസത്തിനകം കൂടുതല്‍ തെളിവ് എത്തിക്കാമെന്ന് സരിത അറിയിച്ചു. എഡിജിപി പത്മകുമാറിനെതിരെ ഡിജിപിക്ക് നല്കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. വാട്സ് ആപ്പിലൂടെ പ്രചരിച്ച ചിത്രങ്ങള്‍ പുറത്ത് പോയത് പതാമകുമാര് വഴിയാണ്. തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം പിടിച്ചെടുത്തെങ്കിലും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് സരിത കമ്മിഷനെ അറിയിച്ചു.
അതേ സമയം സോളര്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് വൈകിയേക്കാമെന്ന് കമ്മിഷന്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ വിളിപ്പിക്കേണ്ടിവരുമെന്ന് കമ്മിഷന് പറഞ്ഞു. എന്തെങ്കിലും എഴുതി കവറിലിട്ട് നല്‍കിയിട്ട് കാര്യമില്ലെന്നും കമ്മിഷന് വ്യക്തമാക്കി.
Discussion about this post