ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയ സംഭവത്തെച്ചൊല്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അഫ്സല് ഗുരുവിന്റെ വധശിക്ഷ നടന്ന് മൂന്ന് വര്‍ഷം തികഞ്ഞ ഇന്നലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പരിപാടി സംഘടിപ്പിച്ചിരുന്നു.
അഫ്സല് ഗുരുവിന്റെ വധശിക്ഷയെ കോടതി നടത്തിയ കൊലപാതമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥികള്‍ അഫ്സല് ഗുരുവിനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് മുദ്രാവാക്യങ്ങളുയര്‍ത്തി. ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളു നടത്തി.
അഫ്സല് ഗുരുവിന്റെ ‘കൊലപാതക’ ത്തിനെതിരെ പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്ററുകളും ക്യാമ്പസില്‍ പതിച്ചിരുന്നു. കശ്മീര്‍ പ്രവാസികള്‍ക്കും പോസ്റ്ററില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ എ.ബി.വി.പി എതിര്‍ക്കുകയും വി.സിയ്ക്ക് പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ എതിര്‍പ്പു വകവെയ്ക്കാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി മുന്നോട്ട് പോയി. എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയതോടെ സംഘര്‍ഷമുണ്ടായി. സര്‍വ്വകലാശാല അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
Discussion about this post