അഫ്സല് ഗുരുവിന്റെ തൂക്കിക്കൊലയെ എതിര്‍ത്ത ഫേസ്ബുക്ക് പോസ്റ്റിട്ട ഗവേഷക വിദ്യാര്‍ത്ഥിയും, ഇടത് പക്ഷ ആക്റ്റിവിസ്റ്റുമായി ബി അരുദ്ധതിയക്ക് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. പോസ്റ്റിനെതിരെ അരുദ്ധതിയുടെ ഫേസ്ബുക്ക് വാളില്‍
നിരവധി പ്രതിഷേധ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സല് ഗുരുവിനെ സുപ്രിം കോടതി തൂക്കിക്കൊല്ലാന്‍ വിധിക്കുകയും സ്റ്റേറ്റ് ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും അഫസല്‍ ഗുരുവിനെ സ്റ്റേറ്റ് കൊന്നുവെന്നാണ് അരുദ്ധതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി യാക്കൂബ് മേമന്റെത് ശിക്ഷ നടപ്പാക്കലല്ല, സ്റ്റേറ്റ് നടപ്പാക്കിയ കൊലപാതകമാണെന്ന പരോക്ഷമായ പരാമര്‍ശവും അരുദ്ധതിയുടേതായുണ്ട്.
‘യാക്കൂബ് മേമന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചതുകൊണ്ടാണ് രോഹിത് രാജ്യദ്രോഹി ആക്കപ്പെട്ടത്. അനീതികള്‍ക്കെതിരെ, മനുഷ്യത്വനിരാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഈ മര്‍ദക ഭരണകൂടത്തിന് കീഴില്‍ നമുക്ക് രാജ്യദ്രോഹികളാവാം.’-എന്നിങ്ങനെയാണ് അരുദ്ധതിയുടെ പോസ്റ്റ്
പോസ്റ്റിന്റെ പൂര്‍ണരൂപം-
ATTENTION!
അഫ്സല് ഗുരുവിന്റെ ഓര്‍മദിവസമാണിന്ന്. തെളിവുകളില്ലാഞ്ഞിട്ടും കൊല ചെയ്തും മൃതദേഹം ഒളിപ്പിച്ചു വെച്ചും സ്റ്റേറ്റ് അതിന്റെ വികൃത മുഖം കാട്ടിയ ദിവസം. അഫ്സല് ഗുരുവിന്റെ ചിത്രങ്ങള്‍ എന്റെ കശ്മീരി കൂട്ടുകാരന്റെ പ്രൊഫൈലില്‍ നിന്നും facebook നീക്കം ചെയ്തു. സ്റ്റേറ്റ് നടത്തിയ അഫ്സലിന്റെ കൊലപാതകത്തിനെതിരെ JNU വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ അല്പം മുന്‍പ് ABVP അക്രമം. കാമ്പസില്‍ പോലീസ്.
യാക്കൂബ് മേമന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചതുകൊണ്ടാണ് രോഹിത് രാജ്യദ്രോഹി ആക്കപ്പെട്ടത്. അനീതികള്‍ക്കെതിരെ, മനുഷ്യത്വനിരാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഈ മര്‍ദക ഭരണകൂടത്തിന് കീഴില്‍ നമുക്ക് രാജ്യദ്രോഹികളാവാം.
അരുദ്ധതിയുടെ പോസ്റ്റ് രാജ്യവിരുദ്ധമാണ് എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. അഫ്സല് ഗുരുവിനെയും, യാക്കൂബ് മേമനെയും പിന്തുണച്ച് ഇന്ത്യയിലെ ന്യുനപക്ഷങ്ങളെ അപകടത്തിലാക്കാനാണ് ഇത്തരം ബുദ്ധിജീവികള്‍ ശ്രമിക്കുന്നതെന്നും ചിലര്‍ പറയുന്നു. പോസ്റ്റിനെ അനുകൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്.
Discussion about this post