കോഴിക്കോട്: സിനിമാ മേഖലയിൽ നടക്കുന്ന ആരോപങ്ങളിലും സംഭവവികാസങ്ങളിലും പ്രതികരിച്ച് നടി മഞ്ജു വാര്യർ. ജനങ്ങളുടെ പിന്തുണ ഉള്ളിടത്തോളം കാലം സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് മഞ്ജു പ്രതികരിച്ചു. കോഴിക്കോട് താമരശേരിയിൽ ടൊവിനോയോടൊപ്പം പങ്കെടുത്ത പരിപാടിയിൽ സംസാരിക്കവെയാണ് നടിയുടെ പ്രതികരണം.
താനും ടൊവിനോയും ഇന്ന് ഇവിടെ നിൽക്കാൻ കാരണമായത് മലയാള സിനിമയാണ്. മലയാള സിനിമയെ സംബന്ധിച്ച് സംഘടകരമായ ഒരു ഘട്ടത്തിലാണ് തങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ആ സങ്കടങ്ങളും കാർമേഘങ്ങളും ഒക്കെ ഒഴിയട്ടെയെന്നും എല്ലാം കലങ്ങി തെളിയട്ടെ എന്നുമാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജു വ്യക്തമാക്കി. എമ്പുരാന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. വരുന്ന 16-ാം തീയതി താനും സിനിമയുടെ ഭാഗമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം, ഞെട്ടിക്കുന്ന സംഭവങ്ങളാണ് മലയാള സിനിമയിൽ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടൻ നിവിൻ പോളിക്കെതിരെയും പീഡന പരാതി ഉയർന്നിരുന്നു. അവസരം വാഗ്ദാനം ചെയ്ത് ദുബായിയിൽ വച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് നേര്യമംഗലം സ്വദേശിനിയാണ് നിവിനെതിരെ പരാതി നൽകിയിരിക്കുന്നത്.
കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. എന്നാൽ, യുവതിയുടെ പരാതി തള്ളിക്കൊണ്ട് നിവിൻ പേളി ഇന്നലെ രംഗത്ത് വന്നിരുന്നു. തിനിക്കെതിരെ ഇയർന്നിരിക്കുന്നത് വ്യാജ ആരോപണമാണെന്നും നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നുമാണ് നിവിൻ സംഭവത്തിൽ പ്രതികരിച്ചത്.
Discussion about this post