ഇനി സ്വകാര്യ വീഡിയോകള്‍ പരസ്യമാകുമെന്ന പേടി വേണ്ട. ജര്‍മന്‍ കോണ്ടം കമ്പനിയായ ബില്ലി ബോയ് ആണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് ് പരിഹാരവുമായി രംഗത്തുവന്നിരിക്കുന്നത്. സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നതും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയുക എന്ന ലക്ഷ്യമിട്ട് ‘കാംഡോം’ എന്ന പേരിലാണ് ഡിജിറ്റല്‍ കോണ്ടം ആപ്പ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കോണ്ടം കമ്പനിയായ ബില്ലി ബോയ്, ഇന്നോഷ്യന് ബെര്‍ലിനുമായി സഹകരിച്ചാണ് ആപ്പ് പുറത്തിറക്കിയത്.
സ്വകാര്യ വേളകളില്‍ ഈ ആപ്പ് ഓണ്‍ ചെയ്താല്‍ മതി അനധികൃത വീഡിയോ ചിത്രീകരണം, മൈക്രോഫോണ്‍ റെക്കോര്‍ഡിങ് എന്നിവ തടയുന്നതിന് ബ്ലൂടൂത്ത് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാംഡോം പ്രവര്‍ത്തിക്കും. ആപ്പ് വികസിപ്പിച്ചെടുത്ത ഫെലിപ്പ് അല്‍മേഡ പറയുന്നതിങ്ങനെ ”സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. അവയില്‍ വളരെയധികം സെന്‍സിറ്റീവ് ഡാറ്റകള്‍ നാം സൂക്ഷിച്ചുവക്കുന്നു. സമ്മതമില്ലാത്ത സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡിംഗില്‍ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നതിന്, ബ്ലൂടൂത്ത് ഉപയോഗിച്ച് നിങ്ങളുടെ ക്യാമറയും മൈക്കും ബ്ലോക്ക് ചെയ്യാന്‍ കഴിയുന്ന ആദ്യത്തെ ആപ്പാണ് ഞങ്ങള്‍ സൃഷ്ടിച്ചത്”- ഫെലിപ്പ് അല്‍മേഡ പറഞ്ഞു.
ബ്ലോക്ക് ലംഘിച്ച് വീഡിയോയോ ഓഡിയോയോ റെക്കോര്‍ഡ് ചെയ്യാന്‍ എന്തെങ്കിലും ശ്രമമുണ്ടായാല്‍ അലാറം മുഴങ്ങും. ഒരേസമയം ഒന്നിലധികം ഉപകരണങ്ങളെ തടയാനും ആപ്പിന് കഴിയും.വ്യക്തികളുടെ ലൈംഗികത ഉള്‍പ്പെടെയുള്ള സ്വകാര്യവേളകളില്‍ സമ്മതമില്ലാത്ത ദൃശ്യമോ ശബ്ദമോ പകര്‍ത്തുന്നത് തടയുന്നതിനാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത് ”- അദ്ദേഹം വ്യക്തമാക്കി.
Discussion about this post