ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറണോ വേണ്ടയോ എന്നതിൽ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടെന്ന് വ്യക്തമാക്കി യോഗക്ഷേമ സഭ. ഇത് രാഷ്ട്രീയ വിഷയമാക്കി ഹിന്ദു സമൂഹത്തിന്റെ മേൽ കുതിര കയറാൻ വരണ്ട. ഈ വിഷയത്തിൽ എൻ എസ് എസ് സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞതാണ് ശരിയായ നിലപാടെന്നും യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്.
“മുഖ്യമന്ത്രി അഭിപ്രായം പറയേണ്ട ഒരു വിഷയം അല്ല ഇത്. ശാസ്ത്രീയമായി അതിനു പുറകിൽ പല വിഷയങ്ങൾ ഉണ്ട്. ഓരോരോ ക്ഷേത്രത്തിലും അതിന്റെതായ നിയമങ്ങളുണ്ട്. ഇതൊക്കെ അതാത് ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട പൊതുജനങ്ങളും തീരുമാനിക്കേണ്ടതാണ്. കാലാനുസാരമായ മാറ്റങ്ങൾ വരേണ്ടതാണ്, പക്ഷെ മുഖ്യമന്ത്രിയുടെ പരാമർശത്തെ അങ്ങനെ കാണാൻ കഴിയില്ല. ഇത് വ്യക്തി താല്പര്യമായിട്ടാണ് കാണുന്നത്” അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
ശിവഗിരി മഠം അധിപതി സ്വാമി സച്ചിതാനന്ദയാണ് ഷർട്ട് വിവാദത്തിന് തുടക്കമിട്ടത്. ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ ഷർട്ട് ഇടാതെ കയറുന്നത് അനാചാരമാണെന്നും ഇത് ഒഴിവാക്കേണ്ടതാണെന്നുമാണ് സ്വാമി സച്ചിതാനന്ദ [പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചിരുന്നു. എന്നാൽ ഇതിനെതിരെ എൻ എസ് എസ് നേതാവ് സുകുമാരൻ നായർ രംഗത്ത് വന്നു. ക്ഷേത്രങ്ങൾക്ക് അവരവരുടെ ഇഷ്ടപെട്ട നയങ്ങൾ പിന്തുടരാമെന്നും അതിൽ എന്തിനാണ് നിർബന്ധം പിടിക്കുന്നത് എന്നുമാണ് സുകുമാരൻ നായർ വ്യക്തമാക്കിയത്.
Discussion about this post