സിഡ്നി: മോശം ഫോമിനെ തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മയില്ലാതെ കളത്തിലിറങ്ങി ഇന്ത്യ. രോഹിത് ഇല്ലാത്തതിനെ തുടർന്ന് യുവതാരം ശുഭ് മാൻ ഗിലാണ് ഇന്ത്യക്ക് വേണ്ടി ടോപ് ഓർഡറിൽ പാഡ് അണിഞ്ഞത്. രോഹിത്തിനു പകരം ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്. ടോസ് ലഭിച്ച ബുമ്ര ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മികച്ച ഒരു സ്കോർ പടുത്തുയർത്താം എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ ടീം ബാറ്റിംഗ് തകർച്ച നേരിടുകയാണ് നിലവിൽ.
ലഞ്ചിന് പിരിയുന്നതിന് തൊട്ട് മുമ്പ് ഇന്ത്യക്ക് ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. നേരത്തെ യശസ്വി ജയ്‌സ്വാളിനെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും കെ എൽ രാഹുലിനെ മിച്ചൽ സ്റ്റാർകും പുറത്താക്കിയിരുന്നു.
മെൽബണിലെ തോൽവിയിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരം ശുഭ്മാൻ ഗില്ലും പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ് കൃഷ്ണയും ടീമിലെത്തി. “വ്യക്തമായും ഞങ്ങളുടെ ക്യാപ്റ്റൻ മികച്ച നേതൃത്വം പ്രകടിപ്പിച്ചു, അദ്ദേഹം ഇന്ന് വിശ്രമം തിരഞ്ഞെടുത്തു,”ബുമ്ര പറഞ്ഞു.
അതേസമയം ഓസ്‌ട്രേലിയൻ ടീമിൽ ഒരു മാറ്റമാണ് വരുത്തിയത് . മോശം ഫോമിലുള്ള മിച്ചൽ മാർഷിനെ പുറത്തിരുത്തുകയും ബ്യൂ വെബ്‌സ്റ്റർ തൻ്റെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു . “ഞങ്ങൾ ആദ്യം ബാറ്റ് ചെയ്യുമായിരുന്നു, പക്ഷേ മൂടിക്കെട്ടിയ അന്തരീക്ഷമാണ്, അതിനാൽ എന്തെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പറഞ്ഞു.
Discussion about this post