പട്ന: റെയിൽവെ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിക്കുകയായിരുന്ന കുട്ടികൾ ട്രെയിൻ ഇടിച്ചു മരണപെട്ടു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഇയർഫോണ്‍ വച്ച് ഗെയിമിൽ ശ്രദ്ധിച്ചതിനാൽ ട്രെയിൻ വരുന്നതോ ശബ്ദമോ കുട്ടികൾ അറിഞ്ഞിരുന്നില്ല.
മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിലാണ് അപകടമുണ്ടായത്. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരണപ്പെട്ടത് . അപകടത്തെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ സംഭവസ്ഥലത്തെത്തി മൃതദേഹം ഏറ്റുവാങ്ങി. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.
സംഭവമറിഞ്ഞ് പ്രദേശത്ത് നൂറു കണക്കിനാളുകൾ തടിച്ചുകൂടി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു
Discussion about this post