ചികിത്സയോ വാക്‌സിനോ ലഭ്യമല്ല; ചൈനയിൽ പുതിയ വൈറസ് അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്
ബീജിംഗ്: ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ആശുപത്രികൾ നിറയുന്നുവെന്നും, ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു സമൂഹ മാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ഈക്കാര്യങ്ങൾ ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
ഇൻഫ്ലുവൻസ എ, എച്ച്എംപിവി, മൈകോപ്ലാസ്മ ന്യൂമോണിയ, കോവിഡ് -19 എന്നിവയുൾപ്പെടെ ഒന്നിലധികം വൈറസുകളുടെ വർദ്ധനവ് ചൈന നേരിടുന്നു. വർദ്ധിച്ചുവരുന്ന ന്യുമോണിയയും “വൈറ്റ് ലങ്സ് ” രോഗവും മൂലം കുട്ടികളുടെ ആശുപത്രികളും ശ്മശാനങ്ങളും നിറയുകയാണ്. SARS-CoV-2 (കോവിഡ്-19)’ എന്നറിയപ്പെടുന്ന ഒരു എക്‌സ് ഉപയോക്താവ് എഴുതി.
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇത് ബാധിച്ച ചിലരിൽ ചിലരിൽ കൊവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാവും
നിലവിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ല.അതിനാൽ തന്നെ പകരുന്നത് തടയാനുള്ള മുൻകരുതലുകൾ എടുക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല.
അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട് . ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉയരാനിടയുണ്ട്. ശ്വസന സംബന്ധമായ രോഗങ്ങൾ ഡിസംബർ 16 മുതൽ 22 വരെയുള്ള വാരത്തിൽ ഉയർന്നതായി ചൈന സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാൽ അത് എച്ച്എംപിവി ആണെന്ന് ചൈന സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post