ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍ ഡല്‍ഹി ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്കി. നേരത്തെ സുപ്രീംകോടതിയില്‍ ആയിരുന്നു കനയ്യയുടെ അഭിഭാഷകര്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, കനയ്യ കീഴ്കോടതിയില്‍ ആണ് ജാമ്യാപേക്ഷ നല്‍കേണ്ടതെന്നും ഇത് പരമോന്നത കോടതി പരിഗണനക്കെടുത്താല്‍ അത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
ഈ മാസം ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണ ചടങ്ങില്‍ പ്രസംഗിച്ച കനയ്യയൈ ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post