പ്രയാഗ്രാജ്: അടുത്ത വർഷം നടക്കാനിരിക്കുന്ന മഹാകുംഭ മേളയുടെ ഒരുക്കങ്ങൾ പ്രയാഗ് രാജിൽ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. കേന്ദ്ര സംസ്ഥാന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ 500 വകുപ്പുകളായാണ് കുംഭമേളയ്ക്കായി പ്രവർത്തിക്കുന്നത്.
ഡിസംബർ 15ന് മുമ്പ് കുംഭമേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കണമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരിക്കുന്നത്. 4000 ഹെക്ടർ വിസ്തൃതിയിലാണ് മഹാകുംഭ മേള നടക്കുക. ഇവയെ 25 അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. കർശന സുരക്ഷയാണ് പ്രദേശത്തുടനീളം ഒരുക്കിയിരിക്കുന്നത്. നിരീക്ഷണത്തിനായി 2300 സിസിടിവി ക്യാമറകൾ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഗംഗക്ക് കുറുകേ 30 താൽക്കാലിക പാലങ്ങൾ, 67,000 എൽഇഡി ലൈറ്റുകൾ, 99 ഇടങ്ങളിൽ പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
200 വാട്ടർ എടിഎമ്മുകൾ, 85 വാട്ടർ പമ്പുകൾ എന്നിവയും സജീകരിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിനായി 7000 ബസുകൾ സർവീസ് നടത്തും. ഇതുകൂടാതെ, 550 ഷട്ടിൽ ബസുകളും 825 ട്രെയിനുകളും സർവീസ് നടത്തും. 6000 കോടിയാണ് കുംഭമേളയക്കായി ഇത്തവണ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
Discussion about this post