ചിക്കാഗോ: യു.എസിലെ മിഷിഗണിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മിഷിഗണിലെ കലാമസൂ പട്ടണത്തില്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രിയാണ് സംഭവം. നാലു പേര് ഒരു റസ്റ്ററന്റിലും രണ്ടു പേര് കാര്‍ ഷോപ്പിലുമാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടാളുടെ നില ഗുരുതരമാണ്. കാറോടിച്ചുകൊണ്ടിരിക്കെയാണ് അക്രമി വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു.
ഷെവര്‍ലെ കാര്‍ ഓടിച്ചു വന്ന മധ്യവയസ്കനെ പൊലീസ് തിരയുന്നുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇവിടെ തന്നെയുണ്ടായ വെടിവെപ്പുമായി ഇതിന് ബന്ധമുണ്ടാകാമെന്നാണ് കരുതുന്നത്
Discussion about this post