ഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റഡിയില്‍ കഴിയുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി ഹൈക്കോടതി നാളത്തേക്ക് മാറ്റി. കനയ്യയുടെ ജാമ്യാപേക്ഷയെ ഡല്‍ഹി പൊലീസ് കോടതിയില്‍ എതിര്‍ത്തു. കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും ആ സമയത്ത് കനയ്യ ക്യാംപസില്‍ ഉണ്ടായിരുന്നെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
ജസ്റ്റിസ് പ്രതിഭ റാണിയുടെ ബെഞ്ചാണ് ഇന്ന് രാവിലെ ജാമ്യാപേക്ഷ പരിഗണിക്കുക.കനയ്യക്ക് ജാമ്യം നല്‍കുന്നതിന് എതിരല്ലെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കണമെന്നാണ് ഡല്‍ഹി പൊലീസില്‍നിന്ന് തനിക്ക് ലഭിച്ച നിര്‍ദേശമെന്നും ബബ്ബാര്‍ വ്യക്തമാക്കി.
സുപ്രീം കോടതിയിലാണ് ആദ്യം ജാമ്യാപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിയ്ക്കാന്‍ തയ്യാറാവാതിരുന്ന സുപ്രീം കോടതി ഹൈക്കോടതിയെ സമീപിയ്ക്കാന്‍ നിര്‍ദേശിയ്ക്കുകയായിരുന്നു. മാര്‍ച്ച് 2 വരെയാണ് കനയ്യയുടെ ക്സറ്റഡി കാലാവധി.
Discussion about this post