അഫ്സല് ഗുരുവിനെ അനുകൂലിച്ച് സംസാരിച്ചെന്ന് സ്ഥിരീകരിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്. ഇന്നലെ അര്‍ധ രാത്രിയാണ് രാജ്യ ദ്രാഹോക്കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദും അനിര്‍ബാന്‍ ഭട്ടാചാര്യയും പോലീസില്‍ കീഴടങ്ങിയത്.
ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വസന്ത് കുഞ്ച് പൊലീസ് സ്റേറഷനിലാണ് ഇരുവരും കീഴടങ്ങിയത്. പൊലീസ് ഇവരെ ഏകദേശം അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തെന്നാണ് വിവരം. അതേ സമയം രാജ്യദ്രാഹക്കുറ്റം ചുമത്തിയ മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളായ രമ നാഗ, അശുതോഷ് കുമാര്‍, അനന്ത് പ്രകാശ് എന്നിവര്‍ ഇപ്പോഴും ക്യാമ്പസില്‍ തുടരുകയാണ്.
വിദ്യാര്‍ത്ഥികള്‍ കീഴടങ്ങണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഒളിവിലായിരുന്ന വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച രാത്രിയാണ് ക്യാംപസില്‍ തിരിച്ചെത്തിയത്.
Discussion about this post