ഡല്‍ഹി: സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് മുമ്പില്‍ രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥിനേതാവ് കനയ്യ കുമാര്‍ മൊഴി നല്കുന്ന ദൃശ്യമാണ് ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടത്.
തനിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കനയ്യ കുമാര്‍ അഭിഭാഷകരോട് പറയുന്നത് വീഡിയൊവിലുണ്ട്. ചില മാധ്യമങ്ങളും തനിക്കെതിരെ ഗൂഡാലോചന നടത്തി. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും കനയ്യ പറയുന്നു.
17ന് പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുന്നതിനിടെ ഒരു കൂട്ടം അഭിഭാഷകര്‍ കനയ്യയെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഹരീഷ് പി റാവലുമടങ്ങുന്ന ആറംഗ കമ്മീഷന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
വീഡിയൊ-
Discussion about this post