ഡല്‍ഹി : രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്ന ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് ചെയര്മാന് കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു . പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല് ഗുരുവിന്റെ അനുസമരണ പരിപാടിക്കിടയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചു വെന്നായിരുന്നു കനയ്യ്ക്കെതിരെയുള്ളക്കേസ് .
ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം അവസാനിച്ചിരുന്നെങ്കിലും ജസ്റ്റിസ് പ്രതിഭ റാണി വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു
പരിപാടി സംഘടിപ്പിച്ചത് കനയ്യ കുമാറാണെന്നും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നും പോലീസ് വാദിച്ചു. വീഡിയോ തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയല്ല അറസ്റ്റ് എന്നും ഡല്‍ഹി പോലീസ് വാദിച്ചു . രണ്ടു വ്യക്തികള്‍ കൂടി കീഴടങ്ങാന്‍ ഉള്ളതിനാല്‍ കനയ്യ കുമാറിനു ജാമ്യം അനുവദിക്കരുത് എന്നായിരുന്നു ഡല്‍ഹി പോലീസ് നിലപാട്
Discussion about this post