ന്യൂഡൽഹി: ജനുവരി 26ന് നടക്കുന്ന ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥിയായിരിക്കും. ജനുവരി 25,26 തീയതികളിൽ അദ്ദേഹം ഇന്ത്യ സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പ്രസിഡന്റായതിന് ശേഷമുള്ള പ്രബോവോ സുബിയാന്റോയുടെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥിയായി എത്തുന്നത്. സമഗ്രവും തന്ത്രപരവുമായ പങ്കാളി എന്ന നിലയിൽ, ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയിലും ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടിലും നെടുംതൂണാണ് ഇന്തോനേഷ്യയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ജനുവരി 25,26 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പ്രബോവോ സുബിയാന്റോ മുഖ്യാതിഥിയും ആയിരിക്കും. ഇന്ത്യയും ഇന്തോനേഷ്യയും സഹസ്രാബ്ദങ്ങളായി ഊഷ്മളവും സൗഹൃദപരവുമായ സുഹൃത്ത്ബന്ധം പങ്കിടുന്നു’- മന്ത്രാലയം വ്യക്തമാക്കി.
Discussion about this post