ഇടക്കാല ജാമ്യം നേടി ജെഎന്‍യു ക്യാമ്പസില്‍ എത്തിയ കനയ്യകുമാര്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും എതിരെ ഉന്നയിച്ച ആരോപണം കള്ളമെന്ന് ആക്ഷേപം. കള്ളപ്പണം തിരികെ എത്തിച്ച് 15 ലക്ഷം രൂപ വീതം ഓരോരുത്തരുടേയും അക്കൗണ്ടില്‍ ഇടുമെന്ന് മോദി വാഗ്ദാനം നല്‍കിയിരുന്നുവെന്ന കള്ളമാണ് പ്രസംഗത്തില്‍ കനയ്യകുമാറും ആവര്‍ത്തിച്ചത്. കള്ളപണം നൂറ് ദിവസത്തിനകം പിടിച്ചെടുക്കുമെന്ന് മോദി വാഗ്ദാനം നല്കിയെന്നതുള്പ്പടെയുള്ള പ്രചരണം കളവാണെന്ന് നേരത്തെ തന്നെ മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ യാതോരു ഉളപ്പുമില്ലാതെ ആ നുണ ആവര്‍ത്തിക്കുകയാണ് കനയ്യകുമാര്‍ ചെയ്യുന്നതെന്നാണ് വിമര്‍ശനം.
നരേന്ദ്രമോദി കള്ളപ്പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയൊവും കനയ്യകുമാറിന്റെ വിമര്‍ശനം കളവാണെന്നതിന് തെളിവായി പ്രചരിക്കുന്നുണ്ട്.
കനയ്യകുമാറിന്റെ മോദി വിമര്‍ശന പ്രസംഗം-
നരേന്ദ്രമോദിയുടെ വിദേശത്ത് നിന്ന് കള്ളപ്പണം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനം അടങ്ങിയ പ്രസംഗം-
Discussion about this post