ഡല്‍ഹി:അധികാരമേറ്റയുടന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ആം ആദ്മി സര്‍ക്കാര്‍. മാധ്യമങ്ങളെ ഡല്‍ഹി സെക്രട്ടറിയേറ്റിലേക്ക് പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസൊദിയ അറിയിച്ചു.
സാധാരണക്കാരേക്കാള്‍ യാതൊരു പരിഗണനയും മാധ്യമങ്ങള്‍ക്ക് ലഭിക്കില്ലെന്ന് സിസോദിയ പറഞ്ഞു. ആംആദ്മി പാര്‍ട്ടിയുടെ ആദ്യ ചുമതല ദിനമായ ഫെബ്രുവരി 16ന് മാധ്യമങ്ങളെ സെക്രട്ടറിയേറ്റിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ സെക്രട്ടറിയേറ്റിന് അകത്ത് കയറാന്‍ മുന്‍കൂട്ടി അപ്പോയ്മെന്റെ എടുക്കേണ്ടി വരും. ജനങ്ങള്‍ക്കാണ് ഞങ്ങള്‍ ആദ്യ പരിഗണന നല്‍കുന്നത്’ ഉപമുഖ്യമന്ത്രി വിശദീകരിച്ചു.
ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന നിലയില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കേണ്ട പരിഗണന ആം ആദ്മി നിഷേധിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.തികച്ചും സുതാര്യഭരണം എന്ന് വാഗ്ദാനം ചെയ്യുമ്പോഴും മാധ്യമങ്ങളെ വിലക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല എന്നാണ് മാധ്യമവിദഗ്ധരുടെ അഭിപ്രായം.
Discussion about this post