പാറ്റ്ന: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാറിന്, അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് ആരോപിക്കുന്ന ബിജെപി നേതാക്കളെക്കാളും ദേശഭക്തിയുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. കനയ്യകുമാറിന്റെ പേരില്‍ കുറ്റങ്ങള്‍ കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും നിതീഷ് ആരോപിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളെയും പ്രശ്നങ്ങളെയും ചൂണ്്ടിക്കാട്ടുന്ന വിദ്യാര്‍ഥികളെ മോദി സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്നും നിതീഷ് ആരോപിച്ചു. രാജ്യത്തെ ജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ കനയ്യകുമാറിനെ പോലുള്ള നേതാക്കള്‍ മുതല്‍ക്കൂട്ടാകുമെന്നും നിതീഷ് പറഞ്ഞു. ബിഹാറിലെ ബേഗുസാരായ നിവാസിയാണ് കനയ്യ.
ഇടക്കാല ജാമ്യം ലഭിച്ച് ജയില്ലില് നിന്നു തിരിച്ചെത്തിയ ശേഷം വ്യാഴാഴ്ച രാത്രി ജെഎന്‍യു കാമ്പസില്‍ കനയ്യകുമാര്‍ നടത്തിയ പ്രസംഗത്തെ നിതീഷ് പ്രശംസിച്ചു. ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് 20 ദിവസത്തെ ജയില്‍ വാസത്തിനുശേഷം വ്യാഴാഴ്ചയാണ് കനയ്യകുമാര്‍ ജയില്‍ മോചിതനായത്. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസാണ് കനയ്യയെ അറസ്റ്റ് ചെയ്തത്.
Discussion about this post