ഡല്‍ഹി:അഫ്സല് ഗുരു അനുസ്മരണം തടഞ്ഞതിനെ എതിര്‍ത്ത് ജെഎന്‍യു യൂണിയന് ചെയര്മാന് കനയ്യകുമാര്‍ രംഗത്തെത്തിയിരുന്നതായി സര്‍വ്വകലാശാല രജിസ്ട്രാറുടെ മൊഴി. ക്യാമ്പസില്‍ ഇടത്പക്ഷ സംഘടനയായ ഡിഎസ്യു സംഘടിപ്പിച്ച രാജ്യവിരുദ്ധ പരിപാടിയെ കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച ഉന്നതാധികാരസമിതിയ്ക്ക് മുമ്പിലാണ് രജിസ്ട്രാര്‍ ഭൂപീന്ദര്‍ സുത്ഷിയുടെ മൊഴി.
ഫെബ്രുവരി 9ന വൈകിട്ട് 4.42ന് എനിക്ക് 9……7 എന്ന നമ്പറില്‍ നിന്ന് എനിക്ക് ഒരു കോള്‍ വന്നു. ഞാന്‍ കനയ്യകുമാറാണ്. എന്ത് കൊണ്ടാണ് പരിപാടി നടത്താന്‍ അനുമതി നിഷേധിച്ചത് എന്നായിരുന്നു കോളിന്റെ ഉള്ളടക്കം. കനയ്യകുമാറിനെ രാജ്യവിരുദ്ധ പരിപാടി സംഘടിപ്പിക്കുന്നതിനെ കുറിച്ച് അറിയാമായിരുന്നു എന്നാണ് ഇത് സൂചന നല്‍കുന്നത്. പരിപാടി നടത്താന്‍ അനുമതി നല്‍കില്ലെന്ന് കനയ്യകുമാറിനോട് താന്‍ പറഞ്ഞതായും രജിസ്ട്രാര്‍ മൊഴി നല്കി.
അഫ്സല് ഗുരു അനുസ്മരണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് കനയ്യകുമാര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുകയാണ് അഫ്സല് ഗുരുവിന്ഫെ മൊഴി. അഞ്ച് മണിവരെ താന്‍ ഹോസ്റ്റലിലെ മുറിയിലായിരുന്നു എന്നാണ് കനയ്യകുമാര്‍ പറഞ്ഞത്.
ഫെബ്രുവരി 9ന് മൂന്ന് മണിക്ക് ഭിന്നാഭിരുചിയുള്ളവര്ക്കായി ലഭിച്ച ബസ് റൂട്ട് സംബന്ധിച്ച് താനൊരു യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കനയ്യകുമാറും, രാമാ നാഗയുമാണ് ആദ്യം എത്തിയത്. പിന്നീടെത്തിയ എബിവിപി നേതാവ് സൗരവ് ശര്‍മ്മ ക്യാമ്പസില്‍ നടക്കുന്ന ചില ഗൗരവകരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. അഫ്സല് ഗുരുവിന്റേത് നിയമപരമായ കൊലപാതകമെന്ന് പറയുന്ന ഒരു പരിപാടിയുടെ ബ്രോഷര്‍ ശര്‍മ്മ യോഗത്തിന് മുമ്പില്‍ വച്ചു. ബ്രോഷര്‍ കനയ്യകുമാഫിനെയും രാമാ നാഗയേയും കാണിച്ച രജിസ്ട്രാര്‍ ഇങ്ങനെയൊരു പരിപാടി എങ്ങനെ സംഘടിപ്പിക്കുമെന്ന് ചോദിച്ചു. പരിപാടി നടത്തുന്ന ഡിഎസ് യു പ്രവര്‍ത്തകരുടെ പേര് ബ്രോഷറിലുണ്ടല്ലോ എന്നായിരുന്നു കനയ്യ കുമാറിന്റെ ഇതിനോടുള്ള പ്രതികരണം.
വിവാദ ബ്രോഷറും മൊഴിയൊടൊപ്പം രജിസ്ട്രാര്‍ സര്‍വ്വകലാശാല വിസി അടങ്ങുന്ന ഉന്നതാധികാര കമ്മറ്റിയ്ക്ക് മുമ്പില്‍ ഹാജരാക്കിയിട്ടുണ്ട്.
ഉന്നതാധികാരസമിതി മാര്‍ച്ച് 11 ന് റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ കനയ്യകുമാര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ സമിതിയ്ക്ക് മുമ്പില്‍ ഇനിയും ഹാജരായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലല്ല എന്നും സസ്പെന്റ് ചെയ്യുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളോട് വിശദീകരണം ചോദിക്കണമായിരുന്നു എന്നുമാണ് കനയ്യകുമാറും സംഘവും പറയുന്നത്.
Discussion about this post