ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. ഡൽഹിയിൽ മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുള്ള ഇടവേളയിലാണ് സന്ദർശനം. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ജോൺ ബ്രിട്ടാസ് എംപിയും സന്ദർശന വേളയിൽ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.പുതിയ ചിത്രത്തെ കുറിച്ചും ഡൽഹിയിലെ ഷൂട്ടിംഗിനെ കുറിച്ചും ഉപരാഷ്ട്രപതി മമ്മൂട്ടിയോട് ചോദിച്ചറിഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷത്തിലെത്തുന്ന മഹേഷ് നാരായൺ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ച തന്നെ മോഹൻലാലും ഷൂട്ടിംഗിൽ പങ്കുചേരും. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നയൻതാരയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനീഷ് ഹുസൈൻ, ഷഹീൻ സിദ്ധിഖ്, അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങിയവരാണ് ചിത്രത്തിലും മറ്റ് അഭിനേതാക്കൾ.
Discussion about this post