ആഗോള വിപണിയിൽ കുതിച്ചു ചാട്ടവുമായി കുരുമുളക്. കുംഭ മേള ആഘോഷമായി മാറിയപ്പോൾ ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുരുമുളകിന് ആവശ്യക്കാർ വർദ്ധിച്ചു. ഇതോടെ വ്യാപാര രംഗം ചൂടുപിടിക്കാൻ അവസരം ഒരുക്കി. ഒരാഴ്ചയിൽ ഏറെ തളർച്ചയിൽ നീങ്ങിയ മുളക് വിപണിയുടെ തിരിച്ച് വരവിന് വഴിതെളിച്ചത് അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള ഡിമാന്റാണ്.
കുംഭമേള ഇത്രമാത്രം തരംഗമായി മാറുമെന്നും വ്യാപാരരംഗം നേരത്തെ കണക്കുകൂട്ടിയില്ല. അൺ ഗാർബിൾസ് കുരുമുളക് 65,600 രൂപയിൽ വിപണനമാണ് നടന്നത്. എന്നാൽ കുംഭമേള കഴിഞ്ഞതോടെ രാജ്യത്തെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണുകൾ പലതും ശൂന്യാവസ്ഥയിലേക്കു നീങ്ങിയെന്നാണ് സൂചന.
ജാതിക്ക, ജാതിപത്രി വിലകളിൽ കാര്യമായ ഉണർവ് ദൃശ്യമല്ലെങ്കിലും വാങ്ങൽ താൽപര്യം ഉയരാനുള്ള സാധ്യതകൾ ഒരു വിഭാഗം വിലയിരുത്തുന്നു . വ്യവസായികളിൽനിന്നും ഔഷധനിർമാതാക്കളിൽനിന്നും പതിവിലും കൂടുതൽ ഓർഡറുകളെത്തിയാൽ നിരക്ക് വീണ്ടും ഉയരും. വർഷാരംഭം മുതൽ നിലനിൽക്കുന്ന ഉയർന്ന ചൂടുമൂലം പല തോട്ടങ്ങളിലും വ്യാപകമായതോതിൽ കായകൾ അടർന്നു വീണത് മൊത്തം ഉൽപാദനത്തിൽ കുറവ് സംഭവിക്കാൻ ഇടയാക്കും.
Discussion about this post