കോഴിക്കോട്: മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് സ്വദേശിനിയായ ജിസ്ന (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകീട്ടോടെയായിരുന്നു മരണം.
13 ദിവസം മുൻപാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജിസ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ മസ്തിഷ്ക ജ്വരം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഈ മാസം മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെയാളാണ് ജിസ്ന.
കഴിഞ്ഞ ആഴ്ചയും മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചിരുന്നു. കോഴിക്കോട് സ്വദേശിനിയായ 32കാരിയാണ് മരിച്ചത്.
Discussion about this post