ഡല്‍ഹി: കനയ്യകുമാറിനെ രൂക്ഷമായി വിമര്‍ശിച്ച ജഎഎന്യു അധ്യാപകന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ കനയ്യകുമാറും സംഘവും ശ്രമിച്ചത് പരിഹാസ്യമായി. മുദ്രാവാക്യം വിളിച്ചും കൂകിയും പ്രസംഗം ശല്യപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. ജെഎന്‍യു അധ്യാപകനും, കവിയുമായ മകരന്ദ് പരാഞ്ജയുടെ പ്രസംഗത്തിലെ കനയ്യയേയും, കമ്മ്യൂണിസ്റ്റ് സംഘടനകളെയും കുറിച്ചുള്ള വിമര്‍ശനങ്ങളാണ് കനയ്യകുമാറിന്റെ സംഘത്തെ പ്രകോപിപ്പിച്ചത്. പ്രസംഗത്തിന് ശേഷം കളിയാക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ച് അധ്യാപകനെ അപമാനിക്കാനും ശ്രമിച്ചു.
പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയരുതെന്ന് കനയ്യ കുമാറിനോട് മകരന്ദ് പരാഞ്ജപെ ഉപദേശിച്ചു. ജെഎന്‍യു ഭരണവിഭാഗം ബ്ലോക്കില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രൊഫ പരാഞ്ജപെ.
കനയ്യ പറയുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ സംബന്ധിച്ച ജെഎന്‍യു പ്രൊഫസറുടെ പ്രസംഗത്തിലെ ചില പരമാര്‍ശങ്ങള്‍ ഇങ്ങനെ. ആര്‍എസ്എസ് സര്‍സംഘചാലക് ഗോള്‍വള്‍ക്കര്‍ മുസോളിനിയെ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കനയ്യ പറയുന്നത്. എന്നാല്‍ വാസ്തവ വിരുദ്ധമാണ്. ഫാസിസത്തിനെതിരെയാണ് സമരമെങ്കില്‍ സ്റ്റാലിന് സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നടപടിയെയാണ് ഫാസിസമെന്ന് വിളിക്കേണ്ടത്. ഒരു തൂക്കിക്കൊലയ്ക്കെതിരെ ഇത്രയും പ്രതിഷേധം ഉയര്‍ന്ന നാട്ടില്‍ ജീവിക്കാനായതില്‍ ഞാനിപ്പോള്‍ സന്തോഷിക്കുന്നു. കാരണം 1920കള്‍ മുതല്‍ 1950കള്‍ വരെ സ്റ്റാലിന്റെ യുഎസ്എസ്ആറില്‍ എത്ര തൂക്കിക്കൊലകളാണ് നടന്നത്. പത്തുലക്ഷത്തിനടുത്ത് ആളുകളെയാണ് സ്റ്റാലിന് ഭരണകാലത്ത് കൊലപ്പെടുത്തിയത്. ക്രിമിനല്‍, സിവില്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷവിധിച്ച് കോടതികള്‍ തൂക്കിക്കൊന്നത് ഏകദേശം 34,000പേരെയാണ്, പരാഞ്ജപെ പറഞ്ഞു. അതേ സമയം പ്രൊഫസറുടെ വാക്കുകള്‍ക്ക് മുദ്രാവാക്യങ്ങള്‍ കൊണ്ടായിരുന്നു കനയ്യയുടേയും കൂട്ടരുടേയും മറുപടി.
ഇന്ത്യയുടെ പരമാധികാരം അംഗീകരിക്കുന്നതില്‍ എന്തിനാണ് ഇടതുപാര്‍ട്ടികള്‍ക്ക് ഇത്ര അസ്വസ്ഥതയെന്നും പരാഞ്ജപെ ചോദിച്ചു. കനയ്യയുടെ പ്രസംഗത്തില്‍ രാജ്യത്തെ ഏറ്റവും പഴക്കമേറിയ സംഘടന തങ്ങളുടേതാണെന്നും സ്വാതന്ത്ര്യ സമരത്തില്‍ സംഘടന പങ്കെടുത്തെന്നുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനെയും പരാഞ്ജപെ ചോദ്യം ചെയ്തു. ലോകമഹായുദ്ധകാലത്ത് ബ്രിട്ടണെതിരെ തങ്ങള്‍ സമരം ചെയ്യില്ലെന്ന് രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എഴുതിക്കൊടുത്തതും പ്രൊഫസര്‍ ചൂണ്ടിക്കാട്ടി.
തങ്ങള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് കനയ്യപറയുമ്പോള് എനിക്കതിന്റെ തെളിവ് വേണമെന്ന് ആവശ്യപ്പെടാം. ആരാണ് ജനാധിപത്യപരമെന്നും ആരാണ് അല്ലാത്തതെന്നും നമുക്ക് ആഴത്തില്‍ പരസ്പരം ചോദിക്കാമെന്നും പ്രൊഫസര്‍ പരാഞ്ജപെ പറഞ്ഞു. തങ്ങള്‍ക്കെതിരായ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച കനയ്യയുടെയും സംഘത്തിന്റെ നീക്കം ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. ജെഎന്‍യുവില്‍ ഇടത്പക്ഷ ശബ്ദങ്ങള്‍ മാത്രം ഉയര്‍ന്നാല്‍ മതിയെന്ന നിലപാടാണ് ഇടത് സംഘടനകള്ക്കെന്നും ഇനി അത് നടക്കില്ലെന്നും ഇടത് വിരുദ്ധ നിലപാടുകളുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Discussion about this post