ആലപ്പുഴ : സമ്മേളന വേദിയില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഇറങ്ങിപ്പോക്ക് ദൗര്‍ഭാഗ്യകരമെന്ന് തോമസ് ഐസക്. വി.എസ് അച്ചടക്കമുള്ള പാര്‍ട്ടിക്കാരനാണ്. എന്നാല്‍ ഇപ്പോഴത്തെ ഇറങ്ങിപ്പോക്ക് ഇതിന് ഭംഗം വരുത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ഇന്നലെ സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയ വി.എസ് രാവിലെ ആലപ്പുഴയിലെ വീട്ടില്‍ നിന്നും ഔദ്യോഗിക വസതിയായ തിരുവനന്തപുരത്തെ കന്റോണ്മെന്റിലെത്തിയിരുന്നു. പാര്‍ട്ടിയുടെ പ്രതിപക്ഷ നേതൃസ്ഥാനം വിടുമെന്ന സൂചനയും ചില വിശ്വസ്തര്‍ വഴി വി.എസ് അറിയിച്ചിട്ടുണ്ട്. അതേസമയം വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങിയത് പല നേതാക്കളും അറിഞ്ഞിരുന്നില്ല.
Discussion about this post