കോട്ടയം: പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന് പറഞ്ഞ ഒരുവാക്കു മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിഎസ് പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ജോര്‍ജിനെ വിമര്‍ശിച്ചിരുന്നില്ല. ഒരു വാക്കു മാത്രമായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. ഈ ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ മറുപടി. പൂഞ്ഞാറിലെ ഇടത് സ്ഥാനാര്‍ഥി ജയിക്കാന്‍ വിഎസ് അത്രയും പറഞ്ഞാല്‍ മതിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാത്തത് എന്ന് കോടിയേരി ചോദിച്ചു. ഉമ്മന്‍ ചാണ്ടി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിക്കാന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ധൈര്യമുണ്ടോ എന്നും കോടിയേരി വെല്ലുവിളിച്ചു. എല്‍ഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതിയില്ലെന്നും കോടിയേരി ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പൊതുസമൂഹത്തോട് വഞ്ചന കാട്ടിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിക്കണമെന്നു മാത്രമായിരുന്നു മുണ്ടക്കയത്ത് സംഘടിപ്പിച്ചി എല്‍ഡിഎഫ് റാലിയില്‍ വിഎസ് പറഞ്ഞത്. വിലക്കയറ്റം കൊണ്ട് ജനത്തിന്റെ നടുവൊടിക്കുന്ന, തൊട്ടതിന് ഒക്കെയും തുട്ട് വാങ്ങുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണം അസാനിപ്പിക്കണമെന്നും വി എസ് പറഞ്ഞു. പിസി ജോര്‍ജിനെക്കുറിച്ച് യാതൊന്നും പറയാതെ വിഎസ് പ്രസംഗം ചുരുക്കുകയായിരുന്നു.
Discussion about this post