പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ബലാല്‍സംഗത്തിനിരയാക്കിയ സംഭവം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് സുരേഷ് ഗോപി എംപി. ജിഷയെ ഇരയാക്കി കൊലപ്പെടുത്തിയത് പിശാചുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ കോടതികള്‍ കണ്ണുതുറന്ന് കാണണം. പീഡനക്കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകുന്നതാണ് പെരുമ്പാവൂര്‍ പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായിട്ടുണ്ട്. പീഡനക്കേസുകളില്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രത്യേക കോടതിയും സംവിധാനങ്ങളും ആവശ്യമാണെന്നും സുരേഷ് ഗോപി അറിയിച്ചു പറഞ്ഞു
Discussion about this post