ജിഷയുടെ കൊലപാതകിയുടെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത് വലിയ ആവേശം കാണിച്ച ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
”ജിഷയുടെ കൊലപാതകിയെ അറസ്റ്റ് ചെയ്ത കേരള പൊലീസിന്റെ മിടുക്ക് അഭിനന്ദനാര്‍ഹമാണ്.വളരെ ശാസ്ത്രീയമായ അന്വേഷണമായിരുന്നു അത്. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്ത ടെലിവിഷന്‍ ചാനലുകള്‍ വളരെ അരോചകമായ അവസ്ഥയാണ് പ്രേക്ഷകര്‍ക്കു സമ്മാനിക്കുന്നത്. എന്തോ വലിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നതു പോലെയാണ് വാര്ത്താവതാരകന്മാരുടേയും റിപ്പോര്‍ട്ടര്‍മാരുടേയും അവകാശവാദം. പൊലീസ് ജീപ്പിനു പിന്നാലെ ഓടുകയാണ് മാധ്യമപ്രവര്‍ത്തകര്‍. എന്തിനാണ് ആ ആക്രാന്തം. ജനങ്ങള്‍ കൊലയാളിയെ പിടിച്ച കാര്യവും അതാരാണെന്നും മാത്രമേ അറിയാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും കെ സുരേന്ദ്രന് പറഞ്ഞു-ഫേസ് ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ പ്രതിഷേധം.
രണ്ട് ദിവസം മുന്‍പ് തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ വീരശൂര പരാക്രമികളെ പോലെ ഓടി നടക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ആ വാര്‍ത്ത അറിഞ്ഞില്ലെന്നോര്ത്ത് പൊലീസിന് അഭിമാനിക്കാം ദയവായി ഈ വിലകുറഞ്ഞ മത്സരം നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്നും സുരേന്ദ്രന് പറയുന്നു.
പണ്ട് സരിത സൂക്ഷിച്ച സി ഡി അന്വേഷിക്കാന്‍ പോയ സമയത്ത് ടെലിവിഷന്‍ ചാനലുകള്‍ കാണിച്ച അവിവേകമാണ് സി ഡി അവിടുന്നു മാറ്റാന്‍ കുറ്റവാളികള്‍ക്ക് സഹായമായത്. ദയവായി ഈ വിലകുറഞ്ഞ മത്സരം നിങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നുവെന്നും സുരേന്ദ്രന് പറയുന്നു.
ഫേസ്ബുക്ക് പോസറ്റ്-[fb_pe url=”https://www.facebook.com/KSurendranOfficial/posts/1044472545637381″ bottom=”30″]
Discussion about this post