ബെയ്ജിംഗ്: പ്രശസ്ത പോപ് ഗായിക ലേഡി ഗാഗയ്ക്ക് ചൈനയില്‍ ബഹിഷ്ക്കരണ ഭീഷണി. ദലൈലാമയുമായി ഗാഗ കൂടിക്കാഴ്ച നടത്തി എന്നതാണ് ബഹിഷ്ക്കരണത്തിന്കാരണം. പാട്ടിന് പുറമെ ലേഡി ഗാഗ മോഡലാകുന്ന ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഞായറാഴ്ച മുതല്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന കാമ്പയിനില്‍ ഇകിനകം 50ലക്ഷം പേരെങ്കിലും അണിചേര്‍ന്നിട്ടുണ്ട്. ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ആഹ്വാനത്തിന് പിന്നിലെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഞായറാഴ്ച അമേരിക്കയിലെ ഇന്ത്യാനപൊളിസിലാണ് ലേഡി ഗാഗ ദലൈലാമ കൂടിക്കാഴ്ച നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.
രണ്ടര കോടിയിലേറെ സംഗീത ആല്‍ബങ്ങളാണ് പോപ് ഗായിക ലേഡി ഗാഗയുടേതായി ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുള്ളത്. നേരത്തെയും ദലൈലാമയെ കണ്ട കലാകാരന്മാര്ക്കെതിരെ ചൈനയില്‍ വലിയ പ്രതിഷേധം നടന്നിട്ടുണ്ട്. സമാനമായ രീതിയില്‍ കഴിഞ്ഞ സെപ്തംബറില്‍ അമേരിക്കന്‍ റോക്ക് ഗായകന് ബോണ്‍ ജോവിക്കിന് ഷാംഗ്ഗായിയിലെ തന്റെ പരിരാടി വേണ്ടെന്ന് വെക്കേണ്ടി വന്നിരുന്നു.
Discussion about this post