മൊറാദാബാദ്: രാഹുല്‍ ഗാന്ധിയുടെ മൊറാദാബാദിലെ റാലിയില്‍ പങ്കെടുത്ത 250 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ യുപി പൊലീസ് കേസെടുത്തു. മൊറാദാബാദ് ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയെന്ന പരാതിയിലാണ് നടപടി. അനുമതിയില്ലാത്ത യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് സി.ആര്.പി.സി 144 പ്രകാരം, അനധികൃതമായി സംഘം ചേര്‍ന്നതിന് കേസെടുത്തിരിക്കുന്നത്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാ നേതാവും, ഓഫീസ് കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടുന്നു. അനുമതിയില്ലാതെ റോഡ്ഷോ നടത്തിയ സമയം സുരക്ഷാകാര്യങ്ങള്‍ക്കായി ചിലവഴിച്ച തുക, എഫ്.ഐ.ആറില്‍ പേരു ചേര്‍ത്തിരിക്കുന്നവരില്‍ നിന്നും ഈടാക്കുമെന്നും സിറ്റി പൊലീസ് സൂപ്രണ്ട് റാം സുരേഷ് യാദവ് മാധ്യമങ്ങളോടു വ്യക്തമാക്കി.
Discussion about this post