കൊല്ലം: സിപിഎം ഭരണത്തിലിരിക്കുന്ന സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് കൊല്ലത്ത് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ഭാര്യയുടെ ചികിത്സയ്ക്കായി ഇളംകുളം സഹകരണ ബാങ്കില്‍ നിന്ന് എടുത്ത് 75,000 രൂപ തിരിച്ചടയ്ക്കാന്‍ കഴിയാതെ കല്ലുവാതുക്കല്‍ സ്വദേശി വിജയകുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. നിത്യവൃത്തിക്ക് പോലും വകയില്ലാത്ത വിജയകുമാര്‍ തിരിച്ചടവിന് ഇളവ് ആവശ്യപ്പെട്ടെങ്കിലും സഹകരണ ബാങ്ക് അധികൃതര്‍ തയ്യാറായില്ല.
വട്ടിപ്പലിശക്കാരന് കാട്ടുന്ന കനിവ് പോലും സിപി എം ഭരിക്കുന്ന ഇളംകുളം സര്‍വീസ് സഹകരണ ബാങ്ക് കാണിച്ചില്ല. ഭാര്യയുടെ ചികിത്സയ്ക്കായി എടുത്ത 75000 രൂപയും പലിശയും അടയ്ക്കാന്‍ നിത്യവൃത്തിക്ക് പോലും വകയില്ലാത്ത് വിജയ കുമാറിന് ആകുമായിരുന്നില്ല. ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഒരു മുഴം കയറില്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചു.
മണ് കട്ടകള്‍ കൊണ്ടുള്ള ഒരു വീടായിരുന്നു വിജയകുമാറിന്റെ ആകെയുള്ള ആസ്തി. അടച്ചുറപ്പുള്ള ഒരു വീടിനു വേണ്ടി രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ വിജയകുമാര്‍ ഇടതുപക്ഷം ഭരിക്കുന്ന കല്ലുവാതുക്കല്‍ പഞ്ചായത്തിലും സ്വന്തം വാര്‍ഡിലുള്ള സ്ഥലം എംഎല്‍എയ്ക്കും പല തവണ അപേക്ഷ നല്‍കിയിട്ടും കനിഞ്ഞിട്ടില്ല.
Discussion about this post