തിരുവനന്തപുരം: ബജറ്റ് അവതരണ ദിനമായ നാളെ കെ.എം മാണിക്കെതിരെ പ്രതിഷേധവുമായി ഇടതു മുന്നണിയും യുവമോര്‍ച്ചയും നിയമസഭ വളയും . ഇന്ന് രാത്രിമുതല്‍ നിയമസഭ വളയാനാണ് തീരുമാനം. പാളയം ,യുദ്ധസ്മാരകം എന്നിവിടങ്ങളില്‍ നിയമസഭയിലേയ്ക്കുള്ള വഴി ഉപരോധിക്കാനാണ് എല്‍ഡിഎഫ് തീരുമാനം.ഇതോടെ തലസ്ഥാനനഗരിയില്‍ നാളെ പ്രക്ഷോഭം നടക്കുമെന്ന് ഉറപ്പായി.
ബജറ്റ് അവതരണത്തിനായി നിയമസഭാവളപ്പില്‍ തങ്ങാനായിരുന്നു കെ.എം മാണിയുടെ നീക്കം . എന്നാല്‍ മാണിക്കൊപ്പം സഭയില്‍ പ്രതിപക്ഷവും തങ്ങുമെന്നറിയിച്ചതോടെ ബജറ്റ് അവതരിപ്പിക്കാന്‍ ഔദ്യോഗിക വസതിയില്‍ നിന്നുതന്നെ പുറപ്പെടുമെന്ന് മാണി അറിയിച്ചു. അതേ സമയം മാണിയെ തടയാന്‍ ഇന്നുമുതല്‍ തന്നെ സഭയില്‍ കുത്തിയിരിക്കുകയാണ് പ്രതിപക്ഷം.
നിയമസഭക്കു മുന്നില്‍ ഉപരോധിക്കേണ്ട പാതകളെ കുറിച്ച് പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് കെ.എം.മാണിയെ ഉപരോധിക്കേണ്ടതില്ലെന്നാണ് എല്‍ഡിഎഫിന്റെ തീരുമാനം. എല്ലാ പാതകളും ഉപരോധിക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ മാണിയുടെ നീക്കങ്ങള്‍ അറിഞ്ഞതോടെയാണ് ഇടതുമുന്നണി തീരുമാനം മാറ്റിയത്.
നിയമസഭയിലേക്കുള്ള അഞ്ച് കവാടങ്ങളും ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉപരോധിക്കും.പൊലീസ് സഹായത്തോടെ മാണി സഭയിലെത്തിയാല്‍ വി.എസിന്റെയും കോടിയേരിയുടെയും നേതൃത്വത്തില്‍ തടയാനാണ് നീക്കം.
നിയമസഭയിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുമെന്ന് യുവമോര്‍ച്ചയും അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടു മുതല്‍ സഭയ്കക്ു ചുറ്റുമുള്ള റോഡുകള്‍ വളയുമെന്ന് യുവമോര്‍ച്ച അറിയിച്ചു.
അതേസമയം സമരക്കാരെ തടയാന്‍ കടുത്ത സന്നാഹങ്ങളാണ് പോലീസ് ഒരുക്കുന്നത്. അഞ്ച് എസ്.പി മാരുടെ നേതൃത്വത്തില്‍ രണ്ടായിരത്തിലധികം പോലീസുകാര്‍ കെ.എം മാണിക്ക് സുരക്ഷയൊരുക്കും.
Discussion about this post