കൊൽക്കത്ത: നാല് കൈകളും നാല് കാലുകളുമായി പെൺകുഞ്ഞ് പിറന്നു, ബിഹാറിലെ സരൺ ജില്ലയിലെ ഛപ്ര.ിലാണ് സംഭവം. പ്രദേശത്തെ ഒരു നഴ്സിംഗ് ഹോമിൽ പ്രസൂത പ്രിയ ദേവി എന്ന യുവതി ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കൈകാലുകളുടെ എണ്ണക്കൂടുതലല്ലാതെ, കുഞ്ഞിന്റെ തലയുടെ ആകൃതിയിലും വ്യത്യാസമുണ്ടായിരുന്നു.
കുഞ്ഞ് പിറന്ന സംഭവം പുറത്തറിഞ്ഞതോടെ നിരവധി പേരാണ് അത്ഭുത ശിശുവിനെ കാണാനായി ആശുപത്രിയിൽ തടിച്ച് കൂടിയത്. ആശുപത്രി ഡയറക്ടറായ ഡോ. അനിൽ കുമാറാണ് അസാധാരണമായ പെൺകുഞ്ഞിനെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയത്.
അവൾക്ക് ഒരു തലയും നാല് ചെവികളും നാല് കാലുകളും നാല് കൈകളും രണ്ട് സുഷുമ്നാ നാഡികളും ഉണ്ടായിരുന്നു. അതുപോലെ, അവൾക്ക് മിടിക്കുന്ന രണ്ട് ഹൃദയങ്ങൾ ഉണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എന്നാൽ, ജനിച്ച് 20 മിനിറ്റിനുള്ളിൽ തന്നെ കുട്ടി മരിക്കുകയാണുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post