ബെംഗളൂരു: സുരക്ഷിതത്വം കണക്കാക്കി ബെംഗളൂരു മെട്രോ സ്റ്റേഷനുകളില്‍ സ്‌ക്രീന്‍ ഡോറുകള്‍ സ്ഥാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥികള്‍ മെട്രോ ട്രാക്കില്‍ വീണ് അപകടത്തില്‍ പെടുന്നതും ആത്മഹത്യശ്രമങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിലാണ് സ്‌ക്രീന്‍ ഡോറുകള്‍ വേണമെന്ന ആവശ്യം ശക്തമായത്. 65 മെട്രോ സ്റ്റേഷനുകളിലെ സ്‌ക്രീന്‍ ഡോറുകള്‍ സ്ഥാപിക്കുന്നതിന് ഏകദേശം 500 കോടി രൂപ ചെലവ് വരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇത് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മെട്രോ സര്‍വീസ് തടസ്സമില്ലാത പ്രവര്‍ത്തിക്കുന്നതിനും സഹായകരമാകും. മെട്രോ റെയില്‍ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം സ്‌ക്രീന്‍ വാതിലുകള്‍ സ്ഥാപിക്കുന്നതിനായി 450 കോടി മുതല്‍ 500 കോടി രൂപ വരെയാണ് ആകെ ചെലവ് കണക്കാക്കുന്നത്.
ബെംഗളൂരു മെട്രോയുടെ 65 സ്റ്റേഷനുകളില്‍ സ്‌ക്രീന്‍ ഡോറുകള്‍ സ്ഥാപിക്കുന്നതിന് കോടികളാകും ചെലവാകുക. ഏഴ് കോടിയോളം രൂപയാകും ഒരു സ്റ്റേഷനില്‍ ചെലവാകുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നാല് പ്ലാറ്റ്ഫോമുകളുള്ള കെംപെഗൗഡ സ്റ്റേഷനില്‍ ചെലവ് ഇരട്ടിയാകും.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കുന്ന പദ്ധതിക്കായി പണം ചെലവഴിക്കേണ്ടത് സംസ്ഥാന സര്‍ക്കാരും കേന്ദ്രവുമാണെന്ന് ഒരു മെട്രോ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെന്നൈ, അഹമ്മദാബാദ് മെട്രോകളില്‍ ഇതിനകം തന്നെ ഇത്തരം സുരക്ഷ ഡോറുകളുണ്ട്. ഡല്‍ഹി മെട്രോ എലവേറ്റഡ് സ്റ്റേഷനുകള്‍ക്ക് ഹാഫ് സ്‌ക്രീന്‍ വാതിലുകളും ഭൂഗര്‍ഭ സ്റ്റേഷനുകള്‍ക്ക് ഫുള്‍ സ്‌ക്രീന്‍ വാതിലുകളും സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.









Discussion about this post