തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണി കോഴ വാങ്ങിയെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള തന്നോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴ വാങ്ങിയതായി ബിജു രമേശിനോട് ബാലകൃഷ്ണപിള്ള പറയുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നതായി ചിലര്‍ വിളിച്ചു പറഞ്ഞപ്പോളാണ് താന്‍ അറിയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോഴ വിവാദം ഉണ്ടായ ശേഷം പിള്ളയുമായി സംസാരിച്ചിട്ടു പോലുമില്ല. ആകെ ഒരു തവണ കണ്ടത്, എന്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവേളയില്‍ പെരുന്നയില്‍ വച്ചാണ്. അന്ന് വേദിയിലിരിക്കുന്നത് കണ്ടു. എന്നാല്‍ സംസാരിച്ചില്ല. എന്നാല്‍ പിള്ള പറയുന്നത് കള്ളമാണോ എന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞിട്ടില്ല എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
ആരു വിചാരിച്ചാലും ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാവില്ല. ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരാണിത്. നിയമസഭയില്‍ ഭൂരിപക്ഷം കുറവാണെന്ന് കരുതി ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post