കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രധാനപ്രതിയെ കോടതിയില്‍ കയറി അറസ്റ്റ് ചെയ്തത് പൊലീസിന് കളങ്കമാണെന്നും ഡി.ജി.പി രാജിവയ്ക്കണമെന്നും പി.ടി തോമസ്. എറണാകുളം എ.സി.ജെ.എം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് സുനിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മജിസ്ട്രേറ്റിന്റെ ചേമ്പറിലെത്തുന്നതിന് തൊട്ട് മുമ്പായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്.
പ്രതിക്കൂട്ടില്‍ നിന്നും പ്രതിയെ ബലമായി അറസ്റ്റ് ചെയ്തത് ചട്ടവിരുദ്ധമാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. പ്രതിക്കൂട്ടില്‍ എത്തിയ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ അഭിഭാഷകരും പൊലീസും തമ്മില്‍ കോടതിയില്‍ തര്‍ക്കമുണ്ടായെങ്കിലും ഈ എതിര്‍പ്പുകളെയെല്ലാം മറികടന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി മുറിക്കകത്തുനിന്ന് പ്രതിയെ അറസ്റ്റു ചെയ്തത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു.
Discussion about this post