ഡല്‍ഹി: രാജ്യം ഡിജിറ്റില്‍ യുഗത്തിലേക്ക് അതിവേഗം കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈല്‍ ഫോണിലൂടെയുള്ള പണമിടപാടുകള്‍ രാജ്യം പഠിച്ചുവരികയാണെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാതിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
നൂറ്റിനാല് ഉപഗ്രഹങ്ങളെ ഒരുമിച്ച് വിക്ഷേപിച്ച് ചരിത്ര നേട്ടം കൈവരിച്ച ഐഎസ്ആര്‍ഒയുടേത് അഭിനന്ദനാര്‍ഹമായ നേട്ടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഐഎസ്ആര്‍ഒ ദൗത്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇതോടെ ഒറ്റ ദൗത്യത്തില്‍ ഏറ്റവുമധികം കൃത്യിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ച ബഹുമതി ഇന്ത്യ സ്വന്തമാക്കിയെന്നും മോദി അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച ഡിജി ധന് പദ്ധതി സമ്ബൂര്‍ണ്ണ വിജയമാണ്, ഇതിനകം പത്ത് ലക്ഷം പേര്‍ക്ക് പദ്ധതി വഴി പാരിതോഷികങ്ങള്‍ ലഭിച്ചു. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ കാര്‍ഷിക ഉല്‍പ്പാദനം 2,700 ടണ്‍ ആയി ഉയര്‍ന്നതില്‍ കര്‍ഷകരെ അഭിനന്ദിച്ച പ്രധാനമന്ത്രി രേത്തെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ബേട്ടി ബച്ചാവോ ബേട്ടി പടാവോ പദ്ധതി പൊതുവിദ്യാഭ്യാസത്തിനുള്ള ക്യാമ്ബെയിന് ആയി ഇപ്പോള്‍ മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഇ പേയ്മെന്റ് ആപ്പ് ഭീം ആപ്പിനുള്ള പ്രചാരം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീം ആപ്പ് ഉപയോഗിക്കാന്‍ അറിയുന്ന ഒരാള്‍ വേറെ 125 പേര്‍ക്ക് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും എങ്ങനെയാണെന്ന് മനസിലാക്കിക്കൊടുക്കുകയും വേണമെന്നും മോദി ആവശ്യപ്പെടുന്നു.
ഏഷ്യന്‍ റഗ്ബി സെവന്‍സ് ട്രോഫിയില്‍ വിജയം ട്വിന്റി20 ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി റിയോ പാരാളിമ്പിക്സ് വിജയികളെയും അഭിനന്ദിച്ചു.
Discussion about this post