Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമ സഭയില്‍ ആരംഭിച്ചു; സഭ പ്രക്ഷുബ്ദമായി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

by Brave India Desk
Feb 27, 2017, 09:14 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: 14-ആം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമ സഭയില്‍ ഇന്ന് ആരംഭിച്ചു. കൊച്ചിയില്‍ യുവനടിക്കു നേരെ ഉണ്ടായ ആക്രമണം പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചു. നിയമസഭ പ്രക്ഷുബ്ധമായി. നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്താനുള്ള പ്രമേയം എ പ്രദീപ്കുമാര്‍ എംഎല്‍എയാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

അതേസമയം സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെച്ചൊല്ലി ചോദ്യോത്തരവേള തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. നേരത്തെ, എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിനുമുന്നില്‍ കൂടിനിന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. ചോദ്യോത്തരവേള റദ്ദാക്കി കേരളത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍, ഇത് അനുവദിക്കില്ലെന്ന് സ്പീക്കര്‍ പി. രാമകൃഷ്ണനും വ്യക്തമാക്കി. ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും അപ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

 ഇതോടെ, ക്ഷുഭിതരായ പ്രതിപക്ഷ എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ബാനര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്ത് സഭ ബഹിഷ്കരിക്കുകയായിരുന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ചോദ്യോത്തരവേള ആരംഭിക്കുമ്ബോള്‍ തന്നെ പ്രതിപക്ഷ എംഎല്‍എമാര്‍ എഴുനേറ്റുനിന്ന് പ്രതിഷേധം തുടങ്ങി. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്നും സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷനേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിയമസഭയ്ക്ക് ഒരു രീതിയുണ്ടെന്നും അതനുസരിച്ച്‌ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂവെന്നും സ്പീക്കറും വ്യക്തമാക്കി.

ക്രമസമാധനത്തകര്‍ച്ച, വരള്‍ച്ച, വര്‍ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, വിജിലന്‍സിനെതിരായുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍, ഉദ്യോഗസ്ഥതല കലഹം തുടങ്ങിയവയെല്ലാം സര്‍ക്കാരിനെതിരെ ആയുധമാക്കി വരും ദിവസങ്ങളില്‍ ആഞ്ഞടിക്കാനുള്ള പുറപ്പാടിലാണു പ്രതിപക്ഷം.

14-ആം കേരള നിയമസഭയുടെ നാലാം സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം ആരംഭിച്ചത്. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയത്തില്‍ ചര്‍ച്ച ഇന്നും നാളെയുമായി നടക്കും. അടുത്തമാസം മൂന്നാം തിയ്യതിയാണ് ബജറ്റ് അവതരിപ്പിക്കുക. നയപ്രഖ്യാപനദിവസം തന്നെ ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. വരള്‍ച്ച, റേഷന്‍ സബ്‌സിഡി, നടിക്ക് നേരെയുണ്ടായ ആക്രമണം, ക്രമസമാധാനനില തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം സഭയില്‍ പ്രക്ഷോഭം ഉയര്‍ത്താനാണ് സാധ്യത.

അടുത്ത മാസം 16-ആം തിയ്യതി വരെയാണ് 14-ആം കേരള നിയമസഭയുടെ നാലാം സമ്മാളനം നീണ്ടു നില്‍ക്കുക. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടും ഈ സാമ്പത്തിക വര്‍ഷത്തെ ഉപധനാഭ്യര്‍ഥനയുടെ അന്തിമ പ്രസ്താവനയും സഭയില്‍ അവതരിപ്പിക്കും.

ആറ്, ഏഴ്, എട്ട് തീയതികളില്‍ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച നടക്കും. ഒമ്പതിന് ഉപധനാഭ്യര്‍ഥനയില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 14ന് വോട്ട് ഓണ്‍ അക്കൗണ്ടില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 15നാണ് ധനവിനിയോഗ ബില്‍ പരിഗണിക്കുക.

 

Tags: assembly
ShareTweetSendShare

Latest stories from this section

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

Discussion about this post

Latest News

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies