ഹരിയാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കൃസ്ത്യന്‍ പള്ളി തകര്‍ത്തതിനെ അനുകൂലിച്ച് വിഎച്ച്പി നേതാവ് രംഗത്തെത്തി. വത്തിക്കാനില്‍ ഹനുമല്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ക്രൈസ്തവര്‍ സമ്മതിക്കുമോ എന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റെ സെക്രട്ടറി സുരേന്ദര്‍ ജെ ചോദിച്ചു.
1857ലെ സ്വാതന്ത്യസമരം മതത്തിന് വേണ്ടിയുള്ള വര്‍ഗ്ഗീയ ലഹളയായിരുന്നു. മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ഇത്തരം യുദ്ധങ്ങള്‍ ക്രൈസ്തവര്‍ നേരിടേണ്ടി വരുമെന്നും സുരേന്ദര്‍ പറഞ്ഞു.
മതപരിവര്‍ത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം ഹരിയാനയില്‍ കൃസ്ത്യന്‍ കുരിശ് പള്ളി തകര്‍ത്തത് ദേശീയ മാധ്യമങ്ങളും മറ്റും വലിയ വാര്‍ത്തയാക്കിയിരുന്നു.
Discussion about this post